കണ്ണൂര്‍: (www.thenorthviewnews.in) കണ്ണൂര്‍ ചാലയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോരുന്നു. പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. അപകടസ്ഥലത്തേക്ക് ആളുകള്‍ പോകാതിരിക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. അതേസമയം, വാതകച്ചോര്‍ച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ പരിശോധനയിലെ വ്യക്തമാവുകയുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്.

Post a Comment

Previous Post Next Post