കാസർകോട്:(www.thenorthviewnews.in) കോവിഡ് ആശുപത്രിയായ ടാറ്റാ ആശുപത്രിയെ ആധുനിക സംവിധാനങ്ങളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്താൻ പരിശ്രമിക്കുമെന്ന് ഉദുമ മണ്ഡലം എം.എൽ.എ. സി.എച് കുഞ്ഞമ്പു. ജീവനക്കരെ നിയമിച്ചു ആവശ്യമായ ഉപകാരണങ്ങൾ എത്തിച്ച് ഘട്ടം ഘട്ടമായി ജില്ലയിലെ ജനങ്ങൾക്കു ഉപകാരപ്രദമായ ഹോസ്പിറ്റലായി ഉയർത്തുന്നതിനാണ് മുൻഗണന.പ്രസ് ക്ലബ്ബിൽ മുഖമുഖം പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

ആരോഗ്യ പ്രശ്നമാണ് മുഖ്യം. ജില്ലാ പഞ്ചായത്തിന്റെ ഓക്സിജൻ പ്ലാന്റ് നിർമ്മാണവുമായി സഹകരിക്കും. ടൂറിസം മേഖലയിൽ നിരവധി സാധ്യതകൾ ഉദുമയിലുണ്ട്. ബേക്കൽ ടൂറിസം വിപുലപ്പെടുത്തും, ഭാവിക്കരയിലെ തടയണ പ്രദേശം ടൂറിസത്തിനു സാധ്യതയുള്ളതാണ്. തൊഴിൽ സംരംഭത്തിന് പുതിയ വ്യവസായ ശാല കൊണ്ടുവരും.

ടൗണുകളുടെ വികസത്തിനു പുതിയ പാക്കേജ് കൊണ്ടുവരും.വിദ്യാഭ്യാസ മേഖലയിലും കാർഷിക രംഗത്തും ആവശ്യമായത് ചെയ്യുമെന്നും അദ്ധേഹം അറിയിച്ചു. പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാഷിം ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മേഷ് സ്വാഗതം പറഞ്ഞു

Post a Comment

Previous Post Next Post