ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 28 വയസ്സുകാരി അറസ്റ്റിൽ പോക്സോ നിയമപ്രകാരമാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൗമാരക്കാരനായ ആൺകുട്ടിയും അമ്മയും താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ, താമസിച്ചിരുന്ന വീട്ടുജോലിക്കാരിയാണ് കൃത്യം നടത്തിയത്. യുവതി ആൺകുട്ടിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് സംഭവം പുറത്ത് പറഞ്ഞാൽ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.ആൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെഅടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.നിലവിൽ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.www.thenorthviewnews.in

Post a Comment