കാസർകോട്:(www.thenorthviewnews.in) ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തിയതിനു ജനം നൽകിയ അംഗീകാരമാണ് തുടർഭരണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.പ്രസ്സ്ക്ലബ്ബിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒപ്പം കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളം മുന്നോട്ടു വെക്കുന്ന ബദൽ നയങ്ങൾക്കുള്ള അംഗീകാരവും,ബിജെപി ഉൾപ്പെടെയുള്ള വർഗീയ കക്ഷികളെ പരാജയപ്പെടുത്താനും കഴിഞ്ഞു.ഒന്നിന് പിറകെ ഒന്നായി 5 ദുരന്തങ്ങളാണ് സർക്കാർ നേരിട്ടത്. ഇതിനിടയിലാണ് ക്ഷേമ കാര്യ പ്രവർത്തനങ്ങളിൽ സർക്കാർ ജനങ്ങൾക്കൊപ്പം നിന്നത്. ഇനിയും ഇത്തരം ദുരന്തങ്ങൾ ഉണ്ടായാലും നേരിടാനുള്ള ധൈര്യം സർക്കാറിനുണ്ടാകും. ആ വിശ്വാസത്തിലാണ് വീണ്ടും എൽ.ഡി.എഫിനെ അധികാരത്തിലേറ്റിയത്.
ഇതുവരെ നടപ്പിലാക്കിയ വികസനത്തിന്റെ തുടർച്ചയായിരിക്കും ഇനിയുണ്ടാവുക.ജനപക്ഷത് നിന്ന് പദ്ധതികൾ നടപ്പിലാക്കും.കാഞ്ഞങ്ങാട് മണ്ഡലത്തിൽ ജനപ്രതിനിധി എന്ന നിലയിൽ തുടങ്ങിവെച്ച വികസന പ്രവർത്തനം ഊർജിത പ്പെടുത്തും. പുതിയ വ്യവസായ എസ്റ്റേറ്റ് കൊണ്ടുവരും, മത്സ്യ തുറമുഖ സൗകര്യം വർധിപ്പിക്കും,
പുതിയ മന്ത്രി സഭയിൽ രണ്ടാമനാകുമോ എന്ന ചോദ്യത്തിന് പാർട്ടിയാണ് അത് തീരുമാനിക്കേണ്ടതെന്നു ചന്ദ്രശേഖരൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം ആദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പത്മേഷ് സ്വാഗതം പറഞ്ഞു

Post a Comment