കാസര്‍കോട്: (www.thenorthviewnews.in) സംസ്ഥാനത്ത് ഒമ്പത് ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചു. മെയ് എട്ട് മുതൽ(ശനിയാഴ്ച) 16 വരെയാണ് ലോക്ഡൗൺ. കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍ ആയിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മിനിലോക്ഡൗണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനാകുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.


Post a Comment

Previous Post Next Post