കൊച്ചി: (www.thenorthviewnews.in)കൊച്ചിയിൽ സ്കൂൾ ഓഫ് മെൻ്റലിസവും ആർട്സ് ഓഫ് മെൻ്റലിസവും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള പ്രത്യേക ഉദ്യമത്തിൽ പങ്കെടുത്ത സഖേഷ് സുരേന്ദ്രൻ മൂന്നു അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡുകൾ സ്വന്തമാക്കി. അമേരിക്കൻ ബുക്ക് ഓഫ്, ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, ഇന്തോ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ നിന്നാണ്  നൃത്തസംവിധായകൻ കൂടിയായ കാസർകോട് വിദ്യാനഗർ സ്വദേശി സഖേഷ് സുരേന്ദ്രൻ ഇടം നേടിയത്. മെന്റലിസം എന്ന കല ആസ്പദമാക്കിയാണ് അവാർഡ്. ലഹരിയുമായി ബന്ധപ്പെട്ട ടെലികൈനിസിസിനാണ് അവാർഡിന് അർഹമായത്.

നിരവധി മലയാള- കന്നഡ സിനിമകളിൽ നൃത്ത സംവിധായകനാണ് സഖേഷ്. നൃത്ത അധ്യാപകനായും കോറിയോഗ്രാഫറായും ശ്രദ്ധേയനാണ് സഖേഷ്. സാധരണ ഒരു കലാകരനപ്പുറത്ത് സിനിമ മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരാളാണ്. മെൻ്റലിസം മേഖലയിൽ കൂടി കഴിവുതെളിയിക്കപ്പെട്ട  ഇദ്ദേഹം വിദ്യാനഗർ , ജേർണലിസ്റ്റ് നഗറിലെ സുരേന്ദ്രൻ്റെയും പി എസ് ഉഷയുടേയും മകനാണ്. വിദ്യാനഗർ ചിന്മയ കോളനി, ബദിയഡുക്ക എന്നിവിടങ്ങളിൽ  'വെദി തീർത്തം ഡാൻസ് & ഫിറ്റ്നസ് അക്കാദമി  കൂടി നടത്തി വരുന്നു.

Post a Comment

Previous Post Next Post