കാസര്‍കോട്‌ : കാസര്‍കോട്‌ ജി.എച്ച്‌.എസ്‌.എസില്‍ നടക്കുന്ന സബ്‌ ജില്ലാ കേരള സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള മൊമന്റോയും ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന കൈമാറി..www.thenorthviewnews.in 

മത്സരങ്ങളില്‍ വിജയികളാവുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മൊമന്റോയും ജനറല്‍ വിഭാഗത്തിലും, അറബിക്‌, സംസ്‌കൃത കലോത്സവ ചാമ്പ്യന്‍മാര്‍ക്കുള്ള റോളിങ്ങ്‌ ട്രോഫിയുമാണ്‌ ഒ.എസ്‌.എ സംഭാവന ചെയ്‌തത്‌. ജനറല്‍ വിഭാഗത്തിലെ റോളിങ്ങ്‌ ട്രോഫി ഒ.എസ്‌.എ പ്രസിഡണ്ടും, നഗര സഭാ ചെയര്‍മാനുമായിരുന്ന ടി.ഇ അബ്‌ദുല്ലയുടെ ഓര്‍മയ്‌ക്കായാണ്‌ നല്‍കുന്നത്‌.

ഒ.എസ്‌.എ വര്‍ക്കിങ്ങ്‌ പ്രസിഡണ്ട്‌ കെ.ജയചന്ദ്രന്‍ സംഘാടക സമിതി കണ്‍വീനറും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ പി.കെ സുനിലിന്‌ ട്രോഫികള്‍ കൈമാറി. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌, ട്രഷറര്‍ സി.കെ അബ്‌ദുല്ല ചെര്‍ക്കള, ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ചരിസ്‌മ ടീച്ചര്‍, വൈസ്‌ പ്രസിഡണ്ട്‌ ഷാഫി പാറക്കട്ട, ഷരീഫ്‌ തങ്കയം, ഹാരിസ്‌ പൂരണം, അബ്‌ദുല്‍ ഷുക്കൂര്‍, വിജയ ചന്ദ്രന്‍, മഹമൂദ്‌ വട്ടയക്കാട്‌, ഖാലിദ്‌ മഞ്‌ജത്തടുക്ക, ഹബീബ്‌ ടി.കെ, മുഹമ്മദ്‌ പള്ളിക്കാല്‍, മന്‍സൂര്‍ അടുക്കത്ത്‌ ബയല്‍, റഫ, ഷാഫി അണങ്കൂര്‍, മുഹമ്മദ്‌ മുബാറക്‌, ഷാഫി നുള്ളിപ്പാടി, റാഫത്ത്‌ നുള്ളിപ്പാടി എന്നിവര്‍ സംബന്ധിച്ചു. 

Post a Comment

Previous Post Next Post