ചെറുവത്തൂർ:www.thenorthviewnews.in ജാതിക്കും മതത്തിനും അതീതമായി മാനുഷിക, സാംസ്ക്കാരിക മൂല്യങ്ങൾ ജനപക്ഷം ചേർന്ന് തിരിച്ചുപിടിക്കാനുള്ള പോരാട്ടം നടത്താനും   

കലാകാരന്മാരെ ചേർത്തുപിടിക്കാനും കനൽ കാസർകോട് സാംസ്ക്കാരിക വേദി രൂപീകരണ സമ്മേളനം തീരുമാനിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ നാടക, സിനിമ ക്യാമ്പുകൾ, റിഹേഴ്സൽ ക്യാമ്പുകൾ, കലാകാര കൂട്ടായ്മകൾ, കുടുംബ സംഗമങ്ങൾ, സാംസ്ക്കാരിക പഠന വിനോദ യാത്രകൾ, വനിതകളുടെ കലാട്രൂപ്പുകൾ, വനിതാ കൂട്ടായ്മകൾ എന്നിവ നടത്തി ഗ്രാമീണതലത്തിൽ സജീവമായി ഇടപെടും. ചെറുവത്തൂർ ഇ എം എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയും വയലാർ അനുസ്‌മരണവും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്‌ഘാടനം ചെയ്തു. ടി. വി ബാലൻ അദ്ധ്യക്ഷത വഹിച്ചു. കാനത്തൂരിലെ ജ്യോതി ചന്ദ്രൻ മാസ്റ്റർ രൂപകൽപന ചെയ്ത ലോഗോ നാടകനടി സിന്ധുവിന് കൈമാറി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. കുഞ്ഞിരാമൻ പ്രകാശനം ചെയ്തു. കനൽ രംഗവത്കരിച്ച 'നാട്ടിലെ പാട്ട്' നാടകത്തിലെ അഭിനേതാക്കളെ മാധവൻ മണിയറ ഉപഹാരം നൽകി ആദരിച്ചു. ഒ.പി ചന്ദ്രൻ അഭിനേതാക്കളെ പരിചയപ്പെടുത്തി. പാട്ടത്തിൽ രാമചന്ദ്രൻ ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. സി അമ്പുരാജ് നീലേശ്വരം ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. മുകേഷ് ബാലകൃഷ്ണൻ, ശശി നടക്കാവ്, പി. വി ചന്ദ്രൻ സംസാരിച്ചു. ഉദിനൂർ സുകുമാരൻ സ്വാഗതവും പി പി പവിത്രൻ കിഴക്കേമുറി നന്ദിയും പറഞ്ഞു. തുടർന്ന് വേദിയിൽ നടന്ന വയലാർ ഗാനാലാപനത്തിൽ വനിതകൾ ഉൾപ്പടെ നിരവധി ഗായകർ സംബന്ധിച്ചു. ഭാരവാഹികൾ: മുൻ എം പി പി. കരുണാകരൻ, സി. നാരായണൻ ചായ്യോത്ത്, രവീന്ദ്രൻ കൊടക്കാട് ( രക്ഷാധികാരികൾ) ടി. വി ബാലൻ ( പ്രസിഡന്റ്) വി.പി ബാലചന്ദ്രൻ തിമിരി, പി. പി പവിത്രൻ കിഴക്കേമുറി, പത്താനത്ത് കൃഷ്ണൻ ( വൈസ് പ്രസിഡന്റുമാർ) ഉദിനൂർ സുകുമാരൻ ( ജനറൽ സെക്രട്ടറി ) ഒ. പി ചന്ദ്രൻ, പാട്ടത്തിൽ രാമചന്ദ്രൻ, ജയരാജ് തുരുത്തി (സെക്രട്ടറിമാർ) സി. അമ്പുരാജ് ( ട്രഷറർ ) വനിതാ കമ്മിറ്റി: മൃദുല ഭായി തിമിരി ( ചെയപെഴ്സൺ), സുധ പ്രേമരാജ്( വൈസ് ചെയർ.) ശ്രീജ ദിലീപ് (കൺവീനർ) പി.പി ശോഭ( ജോയിന്റ് കൺവീനർ) 


Post a Comment

Previous Post Next Post