ദില്ലി: (www.thenorthviewnews.in) സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ തൃശ്ശൂര്‍ എംപി സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനൊപ്പം പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും അദ്ദേഹത്തെ ഏല്‍പിച്ചു. സുരേഷ്‌ഗോപിയെ നേരില്‍കണ്ടാണ് ചുമതല നല്‍കിയത്.

ഇതോടെ സുരേഷ്‌ഗോപിക്ക് തിരക്ക് കൂടും. നേരത്തേ കേന്ദ്രമന്ത്രി പദത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്ന് ബിജെപി നേതാക്കള്‍ സുരേഷ്‌ഗോപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉപരിയായി പണം സമ്ബാദിക്കുന്ന മറ്റ് മാര്‍ഗങ്ങള്‍ പാടില്ലെന്ന മന്ത്രിമാരുടെ പെരുമാറ്റ ചട്ടവും സുരേഷ് ഗോപിക്ക് മുന്നിലുണ്ട്. നേരത്തേ സംസ്ഥാനനേതൃത്വം സുരേഷ്‌ഗോപിക്കെതിരേ അതൃപ്തി കേന്ദ്രത്തെ അറിയിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും സുരേഷ് ഗോപി പരിധിവിട്ടെന്ന വിലയിരുത്തല്‍ സംസ്ഥാനനേതൃത്വത്തിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ വഖഫ് വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്്്.

സിനിമ സെറ്റുകളില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി ഓഫീസ് പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ഉപാധി അമിതാഷായും അംഗീകരിച്ചില്ല. മുഴുവന്‍ സ്റ്റാഫുകളെ ഇനിയും നിയോഗിക്കാത്തതും വീഴ്ചയായാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തിയത്.

അനുമതിയില്ലാത്തതിനാല്‍ ഏറ്റെടുത്ത സിനിമകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സുരേഷ് ഗോപിക്ക് കഴിയില്ല. ഒറ്റക്കൊമ്ബന്‍ സിനിമയിലെ കഥാപാത്രത്തിന്റെ പ്രത്യേകതയായ താടി മീശ കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒഴിവാക്കിയതും അനുമതിയില്‍ കുരുങ്ങിയാണ്. ഇതിനിടെ ഊഹാപോഹങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്ന താരം ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു.

Post a Comment

أحدث أقدم