താമരശ്ശേരി:(www.thenorthviewnews.in)  പലര്‍ക്കും പാമ്ബുകള്‍ ഒരു ആശങ്കയാണ്. ഈർപ്പമുള്ള തണുത്ത പ്രദേശങ്ങളില്‍ വസിക്കാനാണ് പാമ്ബുകള്‍ ഇഷ്ടപ്പെടുന്നത്.

അതുകൊണ്ടുതന്നെ ഈർപ്പം കൂടിയ അടുക്കളകളില്‍ ഇവ എത്തിപ്പെടാൻ സാധ്യത ഏറെയാണ്. ഇത്തരത്തില്‍ കോഴിക്കോടുള്ള ഒരു വീട്ടിലെ അടുക്കളയില്‍ പാമ്ബെത്തി. പ്രഷർകുക്കറിന്റെ ഉള്ളിലാണ് ഈ പാമ്ബ് കയറി ഇരുന്നത്. താമരശ്ശേരി തച്ചംപൊയില്‍ ചാലക്കരയിലെ വീട്ടിലാണ് പ്രഷർ കുക്കറില്‍ ഉഗ്രവിഷമുള്ള മൂർഖൻ പാമ്ബിനെ കണ്ടത്. തലനാരിഴയ്‌ക്കാണ് പാമ്ബിന്‍റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്.

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്ബിനെ പിടികൂടുന്നതില്‍ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്ബിനെ പിടികൂടി. പാമ്ബിനെ പിന്നീട് വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.

അതിനിടെ കഴിഞ്ഞ ദിവസം തൃശ്ശൂർ വടക്കേക്കാട് ക്ലാസ് മുറിയില്‍ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്ബിനെ കണ്ടെത്തിയിരുന്നു. തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എല്‍.പി വിഭാഗം ക്ലാസ് മുറിയിലാണ് പാമ്ബിനെ കണ്ടെത്. ശനിയാഴ്ച്ച രാവിലെ സ്കൂള്‍ അധികൃതരാണ് ബെഞ്ചിനിടയില്‍ പാമ്ബിനെ കണ്ടത്. തുടർന്ന് ഗുരുവായൂർ സിവില്‍ ഡിഫൻസ് അംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്ബിനെ പിടികൂടി.

Post a Comment

أحدث أقدم