ല്‍പ്പറ്റ::(www.thenorthviewnews.in)ദുരന്തബാധിതര്‍ക്ക് പുഴുവരിച്ചതും മോശമായതുമായ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തതിനെതിരേ മേപ്പാടി പഞ്ചായത്തില്‍ വന്‍ പ്രതിഷേധം.

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഭക്ഷണത്തിനായി നല്‍കിയത് പുഴുവരിച്ച അരി നല്‍കിയെന്നാണ് ആക്ഷേപം. ദുരന്തബാധിതരും ഡിവൈഎഫ്‌ഐ യും വന്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പോലീസ് സ്ഥലത്തെത്തി.

പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയൊക്കെയാണ് കിട്ടിയതെന്നും മൃഗങ്ങള്‍ക്ക് നല്‍കാന്‍ പോലും കഴിയാത്ത തരം ഭക്ഷ്യധാന്യങ്ങളാണ് നല്‍കിയതെന്നും ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചവര്‍ പറയുന്നു. അതേസമയം സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ വാദം. പ്രതിഷേധക്കാര്‍ പഞ്ചായത്തിനുള്ളിലേക്ക് ഇരച്ചുകയറുകയും പ്രകോപിതമായി കസേരകളും മറ്റും മറിച്ചിടുകയും മറ്റുഗ ചെയ്തതോടെ പോലീസും സംഭവസ്ഥലത്തെത്തി.

പ്രതിഷേധക്കാര്‍ പഞ്ചായത്ത് പ്രസിഡന്റിൻ്റെ  മുറിയില്‍ കയറി പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ പോലീസ് എത്തുകയായിരുന്നു. വിതരണം ചെയ്ത അരി ഓഫിസിൻ്റെ  ഉള്ളില്‍ നിലത്തിട്ട് പ്രതിഷേധിച്ചു. സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. പഞ്ചായത്ത് അധികൃതര്‍ ആരും ഇതുവരെ ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ലെന്നായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.

Post a Comment

أحدث أقدم