മലപ്പുറം:(www.thenorthviewnews.in) സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും പരസ്യമായി ഏറ്റുമുട്ടുകയും കക്ഷി ചേരുകയും ചെയ്തതോടെ ലീഗില്‍ ഭിന്നത രൂക്ഷമായി.
സമസ്ത ആദര്‍ശ വിശദീകരണ മഹാസമ്മേളനം എന്നാണ് നല്‍കിയിരിക്കുന്ന പേര്. കോഴിക്കോട് ഇന്ന് ഉച്ചയ്ക്ക് സുന്നി ആദര്‍ശ വേദിയുടെ നേതൃത്വത്തിലും പരിപാടി നടക്കും. രാഷ്ട്രീയക്കാരല്ല മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാര്‍ ആയിരിക്കണമെന്ന ഉമര്‍ ഫൈസി മുക്കത്തിൻ്റെ വിമര്‍ശനത്തോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഉമര്‍ഫൈസിക്കെതിരേ പിന്നാലെ ലീഗ് മറുപടിയുമായി വരികയും ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശം. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങള്‍ ഏറ്റെടുത്തതിനായിരുന്നു വിമര്‍ശനം. ഉമര്‍ ഫൈസി മുക്കത്തിനെതിരെ ലീഗ് രംഗത്തെത്തുകയും ഉമര്‍ ഫൈസിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഉമര്‍ ഫൈസിക്ക് പിന്തുണയുമായി സമസ്തയിലെ ചില മുശാവറ അംഗങ്ങളും രംഗത്തെത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്.
ഉമര്‍ ഫൈസിയുടെ പ്രസ്താവനക്ക് സമസ്തയുമായി ബന്ധമില്ല എന്ന് സമസ്ത നേതൃത്വം പിന്നീട് വിശദീകരിച്ചെങ്കിലും ഉമര്‍ ഫൈസിക്ക് എതിരെ നടക്കുന്ന ദുഷ്പ്രചാരണം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സമസ്തയുടെ 9 കേന്ദ്ര മുശാവറ അംഗങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. മതവിധി പറയുന്ന പണ്ഡിതര്‍ക്ക് എതിരെ പൊലിസ് നടപടി ഖേദകരമാണെന്നും അവര്‍ വിമര്‍ശിച്ചിരുന്നു.
إرسال تعليق