കാസർകോട്: (www.thenorthviewnews.in)കടലിനടിയിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകൾ നൽകി വിസ്മയിപ്പിക്കാൻ കാസർകോട് ചരിത്രത്തിലാദ്യമായി ലോകോത്തര നിലവാരത്തിലുള്ള മാജിക് ലാൻ്റ് അണ്ടർ വാട്ടർ ടണൽ എക്സ്പോ വിദ്യാനഗർ പ്രിൻസസ് ഗാർഡനിൽ നടക്കും.
12000 ചതുരശ്രി അടിയിൽ തീർത്ത ഗ്ലാസ് തുരങ്കമാണിത്. ഗ്ലാസ് തുരങ്കം, ഗ്ലാസ് അക്വേറിയം, ഡിസ്നി മാജിക് ഷോ , Birds ഷോ, കടൽ കൊട്ടാരം, അമ്യൂസ്മെൻ്റ് പാർക്ക്, കൂടാതെ 5000 ചതുരശ്രി യിലുള്ളേ ഫുഡ് കോർട്ട് നിരവധി സ്റ്റാളുകൾ, തുടങ്ങിയവ ഉണ്ടാവും.
പ്രജ ഇവൻ്റ്സ് ആണ് സംഘാടകർ.
ഒക്ടോബർ 31 ന് ആരംഭിച്ച് ഡിസംബർ 08 വരെ വൈകുന്നേരം 3 മണി മുതൽ രാത്രി 10 വരെയാണ് എക്സ്പോ നടക്കുക.
ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യമായി ടിക്കറ്റ് നൽകും
കാസർകോട് നിയോജക മണ്ഡലം എം.എൽ എ എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം നിർവഹിക്കും. കാസർകോട് നഗരസഭ ചെയർമാൻ..അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവും വാർഡ് കൗൺസിലറുമായ പി. വി രമേഷൻ, സി പി ഐ എം ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ് തുടങ്ങിയവരും വിവിധ കലാകാരന്മാരും സംബന്ധിക്കും
إرسال تعليق