മലപ്പുറം: (www.thenorthviewnews.in)ക്രിക്കറ്റ് ബോള്‍ തലയില്‍ കൊണ്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.
സ്കൂളില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സ്വദേശമായ മുബൈയിലേക്ക് കൊണ്ട് പോയി അവിടെ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടാണ് മരണപ്പെട്ടത്.
സ്വർണ്ണാഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലില്‍ താമസിച്ച് വരികയായിരുന്നു ഇവരുടെ കുടുംബം. പരശു സേട്ടുവാണ് പിതാവ്. മാതാവ്: സുപ്രിയ, സഹോദരങ്ങള്‍: സ്നേഹ, വേദാന്ത്.
إرسال تعليق