കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വർണവില പുതിയ റെക്കോര്‍ഡില്‍ എത്തിയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വർണവില. പടിപടി ഉയർന്ന സ്വർണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിനാകട്ടേ 55,680 രൂപ നല്‍കണം. ഇന്നലെ ഇത് 55,080 രൂപയായിരുന്നു. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.
അമേരിക്ക പലിശ നിരക്ക് കുത്തനെ കുറച്ചതോടെ കുതിച്ചുയരുകയാണ് സ്വർണവില. മേയ് 20ന് ശേഷം വീണ്ടും സർവകാല റെക്കോഡിലെത്തി. യു എസ് ഫെഡറല്‍ റിസർവ് ചെയർമാൻ ജെറോം പവല്‍ അര ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുകയായിരുന്നു.
إرسال تعليق