ഷിരൂരില്‍ ഈശ്വർ മാല്‍പെയുടെ തെരച്ചിലില്‍ തടി കഷ്ണം കണ്ടെത്തി. അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്. സി പി 4 ന് തൊട്ട് താഴെ നിന്നാണ് മരത്തടി ലഭിച്ചത് എന്ന് ഈശ്വർ മാല്‍പെ പറഞ്ഞു.
അതേസമയം, അർജുൻ അവസാനമായി ഉണ്ടായിരുന്ന സ്ഥലത്ത് എത്തണമെന്ന് ആഗ്രഹിച്ചു വന്നതാണ്. ഇവിടെ നില്‍ക്കുമ്ബോള്‍ അവൻ കൂടെയുള്ളത് പോലെ തോന്നുന്നുണ്ടെന്നും അർജുന്റെ സഹോദരി അഞ്ജു. കുടുംബമൊന്നാകെ ഇവിടെയെത്തണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും തെരച്ചിലില്‍ പ്രതീക്ഷയുണ്ട് എന്നും അഞ്ജു പ്രതികരിച്ചു.
അതേസമയം, ഷിരൂരില്‍ ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തെരച്ചിലാണ് ആരംഭിച്ചത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. 8 മണിയോടെയാണ് തെരച്ചില്‍ പുനഃരാരംഭിച്ചത്. ഈശ്വർ മാല്‍പെ പുഴയില്‍ ഇറങ്ങി പരിശോധന നടത്തുകയാണ്. സിഗ്നല്‍ ലഭിച്ച പോയിന്റ് നാലിലാണ് ഈശ്വർ മാല്‍പെ പരിശോധന നടത്തുന്നത്. ജില്ലാ പൊലീസ് മേധാവി പുഴയില്‍ ഇറങ്ങി പരിശോധിക്കാൻ അനുമതി നല്‍കിയതിനെ തുടർന്നാണ് ഈശ്വർ മാല്‍പെ തെരച്ചിലിനിൻ ഇറങ്ങിയത്.
إرسال تعليق