ന്യൂഡല്‍ഹി: സൗരയൂഥത്തില്‍, സൂര്യനില്‍ നിന്നുള്ള ദൂരംകൊണ്ട് എട്ടാമത്തേതും ഏറ്റവും അകലെയുളളതും, വലിപ്പം കൊണ്ട് നാലാമത്തേതുമായ ഗ്രഹമാണ് നെപ്റ്റ്യൂണ്‍.
ഭൂമിയ്ക്ക് അഭിമുഖമായി നെപ്റ്റിയൂണ്‍ എത്തുന്നതോടെയാണ് ഗ്രഹത്തെ ആകാശത്ത് കാണാൻ കഴിയുക. പച്ച കലർന്ന നീല നിറമായിരിക്കും ഗ്രഹത്തിന്. സൂര്യനില്‍ നിന്നും വളരെ അകലെ ആയതിനാല്‍ മഞ്ഞിനാല്‍ മൂടപ്പെട്ട് കിടക്കുകയാണ് നെപ്റ്റ്യൂണ്‍. അതിനാലാണ് പച്ച കലർന്ന നീല നിറത്തില്‍ കാണപ്പെടുന്നത്. ആകാശത്ത്നെപ്റ്റ്യൂണ്‍ ദൃശ്യമാകുന്ന സാഹചര്യത്തില്‍ വലിയ ആകാംഷയിലാണ് ഗവേഷകർ.
ഇന്ന് രാത്രി സൂര്യൻ- ഭൂമി- നെപ്റ്റിയൂണ്‍ എന്ന തരത്തിലായിരിക്കും ഗ്രഹ വിന്യാസം. ഭൂമിയ്ക്ക് ഏറ്റവും അടുത്തായിട്ടായിരിക്കും നെപ്റ്റിയൂണിന്റെ സ്ഥാനം. ഇതിനാലാണ് നെപ്റ്റ്യൂണ്‍ ദൃശ്യമാകുന്നത്. കിഴക്ക് ഭാഗത്തായിരിക്കും ഗ്രഹത്തെ കാണാൻ കഴിയുക എന്നാണ് വിവരം. വർഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ പ്രതിഭാസം സംഭവിക്കാറുള്ളത്.
ഗ്രഹത്തെ നിരീക്ഷിക്കുന്നതിനായി ഡല്‍ഹിയില്‍ സജ്ജീകരണങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഗ്രഹത്തെ കാണാൻ ആളുകളും വലിയ ആകാംഷയില്‍ ആണ്. മറ്റ് രാജ്യങ്ങളിലും ഗ്രഹം ദൃശ്യമാകും എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
إرسال تعليق