ദേളി:(www.thenorthviewnews.in) ജാമിഅ സഅദിയ്യയിൽ വിശുദ്ധ റമസാനിലെ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന 25-ാം രാവിൽ നടക്കുന്ന പ്രാർഥനാ സമ്മേളനം ഇന്ന് ഓൺലൈനിലൂടെ നടക്കും. വൈകിട്ട് നാല് മണിക്ക് നൂറുൽ ഉലമ മഖ്ബറ സിയാറത്ത് നടക്കും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ അഹമ്മദലി ബെണ്ടിച്ചാൽ പതാക ഉയർത്തും. 4.30ന് ആരംഭിക്കുന്ന ജലാലിയ്യ ദിക് ർ ഹൽഖക്ക് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ അൽ അഹ്ദൽ കണ്ണവം നേതൃത്വം നൽകും. ആറ് മണിക്ക് തൗബ മജ്‌ലിസ് ആരംഭിക്കും. രാത്രി 10ന് നടക്കുന്ന സമാപന സംഗമത്തിൽ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും. സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ നേതൃത്വം നൽകും.
എ പി അബ്ദുല്ല മുസ് ലിയാർ മാണിക്കോത്ത്, കെ പി ഹുസൈൻ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ബി എസ് അബ്ദുല്ലക്കുഞ്ഞിഫൈസി, മാഹിൻ ഹാജി കല്ലട്ര, മുഹമ്മദ് സ്വാലിഹ് സഅദി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, എം എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, ശാഫി ഹാജി കീഴൂർ, സി എൽ ഹമീദ് ചെമനാട്, ഇസ്മാഈൽ സഅദി പാറപ്പള്ളി, ഇബ്റാഹിം സഅദി വിട്ടൽ, സ്വലാഹുദ്ദീൻ അയ്യൂബി, ശറഫുദ്ദീൻ സഅദി, ഉസ്മാൻ സഅദി തുടങ്ങിയവർ സംബന്ധിക്കും.

Post a Comment