ജയനാദം വാട്സ്ആപ് കൂട്ടായ്മ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ




കാസർകൊട്:(www.thenorthviewnews.in) സമൂഹത്തിന്റെ നാലാം തൂണെന്ന നിയലിൽ മാധ്യമ ധർമ്മം കൃത്യമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. മനുഷ്യ മനസുകളെ അകൽച്ചയിലേക് നയിക്കുന്ന നെഗറ്റീവ് വാർത്തകൾക്ക് പകരം പ്രതീക്ഷയേകുന്ന പൊസിറ്റീവ് വർത്തകൾക്കായിരിക്കണം മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതെന്ന് കാസർകോട് നഗരസഭാ വൈസ് ചെയർപേഴ്സൻ ഷംസീദ ഫിറോസ് അഭിപ്രായപ്പെട്ടു.

ജയനാദം വാട്സ്ആപ് കൂട്ടായ്മ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 

നിരവധി കുടുംബിനികൾ പങ്കെടുത്ത പരിപാടിയിൽ പ്രശ്സ്ത എഴുതുകാരി ഫാത്തിമ അബ്ദുള്ള അധ്യക്ഷം വഹിച്ചു. അൽ റാസി കോളേജ് പ്രിൻസിപ്പാൾ ഇബ്രാഹിം പള്ളങ്കോട് ക്ലാസെടുത്തു. ആയിഷത് താഹിറ  മുഖ്യാതിഥിയായി, പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഫാത്തിമ അബ്ദുല്ലയുടെ ആമി രണ്ടാം പതിപ്പ് പരിപാടിയിൽ പ്രകാശനം ചെയ്തു. ഖാലിദ് പൊവ്വൽ വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.തസീല മേനംകോട് സ്വാഗതവും ദി നോർത്ത് വിയു ന്യുസ് എഡിറ്റർ റഫീഖ് വിദ്യാനഗർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post