ആമി രണ്ടാം പതിപ്പ് കാസർകോട് നഗരസഭാ വൈസ് ചെയർപേഴ്സൻ ഷംസീദ ഫിറോസിന് നൽകി ഇബ്രാഹിം പള്ളങ്കോട് പ്രകാശനം ചെയ്‌തു
കാസർകൊട്:(www.thenorthviewnews.in) മികച്ച എഴുത്തുകാരെ വളർതിയെടുത്തു നിരവധി കൃതികൾക്ക് രൂപം നൽകി കാസർകോടിന്റെ സാഹിത്യ ഭൂപടം വിശാലമായി മാറേണ്ടതുണ്ടെന്ന് പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ ഇബ്രാഹിം പള്ളങ്കോട് അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ നിർമ്മാണത്തിൽ എഴുത്തുകാർക്ക് ക്രിയാത്മകമായി ഇടപെടാൻ കഴിയണം . ഇന്നിന്റെ എഴുത്തുകൾ നാളെയുടെ ചരിത്രങ്ങളാണ്. ഫാത്തിമ അബ്ദുല്ല യുടെ ആമി രണ്ടാം പതിപ്പിന്റെ പ്രകാശന കർമ്മം കാസർകോട് നഗരസഭാ വൈസ് ചെയർപേഴ്സൻ ഷംസീദ ഫിറോസിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ആയിഷത് താഹിറ,ഫാത്തിമ അബ്ദുള്ള,ഖാലിദ് പൊവ്വൽ ,റഫീഖ് വിദ്യാനഗർ, തസീല മേനംകോട് തുടങ്ങിയവർ സംസാരിച്ചു

Post a Comment