മുളിയാർ കുടുംബശ്രീ സി.ഡി.എസ് ദേശീയ വയോജന ദിനം ആചരിച്ചു
ബോവിക്കാനം:(www.thenorthviewnews.in) മുളിയാർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ദേശീയ വയോജന ദിനം ആചരിച്ചു.
ഇതിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത്, സി.ഡി.എസ്. ചെയർ പേഴ്സൺ പ്രേമ എന്നിവരുടെ നേതൃത്വത്തിൽ തേജസ് കോളനിയിലെ കുംഭ, തെക്കെപള്ള എസ്.സി. കോളനിയിലെ ചോമു എന്നിവരെ വീട്ടിലെത്തി ആദരിച്ചു. കുടുംബശ്രീ പ്രവർത്തകരായ ഉമാദേവി, ശ്യാമള, സെക്കീന സംബന്ധിച്ചു.

Post a Comment