ഇന്ത്യയിൽ 29 ലക്ഷം കടന്ന് കൊവിഡ് കേസുകൾ; മരണനിരക്ക് കുറഞ്ഞു


ന്യൂ ഡൽഹി :(www.thenorthviewnews.in) ഇന്ത്യയിൽ 29 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ആകെ പോസിറ്റീവ് കേസുകൾ 2,905,823 ആയി.

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 204-ാം ദിവസമാണ് ഇന്ത്യയിൽ കൊവിഡ് കേസുകൾ 29 ലക്ഷം കടക്കുന്നത്. 28 ലക്ഷം കടന്നത് ഇന്നലെയാണ്. 24 മണിക്കൂറിനിടെ 68,898 പോസിറ്റീവ് കേസുകളും 983 മരണവും റിപ്പോർട്ട് ചെയ്തത് രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ രൂക്ഷമായി തുടരുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,849 ആയി. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 692,028 ആണ്. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 74.29 ശതമാനമായി ഉയർന്നത് ആശ്വാസം പകരുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 2,158,946 ആയി. 24 മണിക്കൂറിനിടെ 62,282 പേർ രോഗമുക്തരായി. മരണനിരക്ക് 1.88 ശതമാനമായി കുറഞ്ഞു.

Post a Comment

Previous Post Next Post