എംഎസ്എഫ് ഉദുമ മണ്ഡലം കമ്മിറ്റി പരിസ്ഥിതി ദിനം ആചരണം ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് ഉദ്ഘാടനം നിർവഹിച്ചു.
ചെമ്പിരിക്ക:(www.thenorthviewnews.in)എംഎസ്എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ട്രീ ചാലഞ്ച് ക്യാമ്പയിന്റെ ഭാഗമായി എംഎസ്എഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെമ്പിരിക്ക സ്കൂൾ പരിസരത്ത് വൃക്ഷതൈ നട്ടുപിടിപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതിദിനാചരണം എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ചെമ്പിരിക്ക സ്കൂൾ സ്റ്റാഫ്സ് മിനി ടീച്ചർ,സരോജിനി തുടങ്ങിയവർ മുഖ്യാതിഥിയായി.നവാസ് ചെമ്പിരിക്ക,ആഷിഖ് കീഴൂർ,മുഷമ്മിർ,ഖാദർ,റാഷിദ്,നിബ്രാസ്,ഫത്താഹ്,അനീസ്,സിനാൻ,തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment