കാസര്‍കോട് : (www.thenorthviewnews.in) വര്‍ഗ്ഗീയ വാദികള്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ രണ്ടിന് എന്‍ വൈ എല്‍ സംസ്ഥാന കമ്മിറ്റി കാസര്‍കോട് വെച്ച് നടത്തുന്ന ഫ്ളാഗ് ഓഫ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് വേണ്ടി എന്‍ വൈ എല്‍ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ല കണ്‍വെന്‍ഷനും വര്‍ഗ്ഗീയ വിരുദ്ധ സദസ്സും നാളെ വൈകുന്നേരം മൂന്നു മണിക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഹാളില്‍ വെച്ച് നടക്കും. ജില്ല കണ്‍വെന്‍ഷന്‍ എന്‍ വൈ എല്‍ സംസ്ഥാന സെക്രട്ടറി ഫാദില്‍ അമീന്‍ ഉദ്ഘാടനം ചെയ്യും.


സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ മുഖ്യ പ്രഭാഷണം നടത്തും. വര്‍ഗ്ഗീയ വിരുദ്ധ സദസ്സിന്റെ ഉദ്ഘാടനം എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെമീര്‍ പയ്യനങ്ങാടി നിര്‍വ്വഹിക്കും. ഡി വൈ എഫ് ഐ ജില്ല പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, എ ഐ വൈ എഫ് ജില്ല എക്സിക്യുട്ടീവ് മെമ്പര്‍ പ്രകാശന്‍ പള്ളിക്കാപ്പില്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ല പ്രസിഡന്റ് സാജിദ് മൊവ്വല്‍, കെ എസ് ഫക്രുദീന്‍ ഹാജി, എം എ ലത്തീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, മുബാറക്ക് ഹാജി, അജിത് കുമാര്‍ ആസാദ്, പി എം .സുബൈര്‍ പടുപ്പ്, മുനീര്‍ കണ്ടാളം, സി എം എ ജലീല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. എല്ലാ പ്രവര്‍ത്തകരും കൃത്യം മൂന്നു മണിക്ക് തന്നെ എത്തിച്ചേരണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

Previous Post Next Post