ചിക്കമഗളൂരു: വാഹനാപകടത്തെ തുടർന്ന് നദിയിൽ കാണാതായ 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ  ഉഡുപ്പിയിലെ  മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ കണ്ടെത്തി. 

ഒക്ടോബർ 27 ന് രാവിലെ ചിക്കമഗളൂരു ജില്ലയിലെ ബേലൂർ റോഡിൽ കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള നദിയിലേക്ക് മറിഞ്ഞാണ് സംഭവം. ഹരിഹറിനടുത്തുള്ള മലേബെന്നൂരിലെ   സദാനന്ദ ഓടിച്ച കാറാണ് നദിയിലേക്ക് വീണത്.സദാനന്ദ നീന്തി രക്ഷപ്പെട്ടു. എന്നാൽകാറിനുള്ളിൽ ചുവന്ന തുണി സഞ്ചിയിൽ പൊതിഞ്ഞു വെച്ച ഭാര്യയുടെ 45 ലക്ഷത്തോളം വരുന്ന സ്വർണ്ണാഭരണങ്ങൾ നദിയിൽ കാണാതായി. തുടർന്നാണ്, സദാനന്ദൻ ഉഡുപ്പിയിലെ പ്രശസ്ത മുങ്ങൽ വിദഗ്ദ്ധനും രക്ഷാപ്രവർത്തകനുമായ ഈശ്വര മാൽപെയെ സമീപിച്ചത്. രക്ഷാപ്രവർത്തനങ്ങളിൽ വൈദഗ്ധ്യം നേടിയ ഈശ്വറും സംഘവും ഡൈവിംഗ് ഉപകരണങ്ങളും അണ്ടർവാട്ടർ ലൈറ്റുകളും സജ്ജീകരിച്ച സ്ഥലത്ത് എത്തി.കനത്ത മഴയെത്തുടർന്ന് ചെളി നിറഞ്ഞ വെള്ളം കാരണം കാഴ്ച മോശമായിരുന്നിട്ടും, ഈശ്വരൻ നദിയിലേക്ക് ഇറങ്ങി, വെറും 15 മിനിറ്റിനുള്ളിൽ, ആഭരണങ്ങൾ അടങ്ങിയ ബാഗ് വിജയകരമായി കണ്ടെത്തി.നക്ഷപ്പെട്ടെന്ന് കരുതിയ ആഭരണങ്ങൾ സദാനന്ദയ്ക്ക്  കൈമാറി.www.thenorthviewnews.in 

Post a Comment

Previous Post Next Post