തിരുവനന്തപുരം: പട്ടത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു.40കാരനായ ശ്രീകാര്യം സ്വദേശി സുനിയാണ് മരിച്ചത്.പട്ടം സെന്റ് മേരീസ് സ്കൂളിന് മുൻപിൽ ഇന്ന് പുലർച്ചെ മുന്നര മണിയോടെയായിരുന്നു അപകടം.അമിതവേഗത്തിലെത്തിയ കാർ ബൈക്കിലും ഓട്ടോറിക്ഷയിലും കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ആളികത്തുകയായിരുന്നുവെന്നാണ് അപകടം കണ്ടുനിന്നവർ പറഞ്ഞത്. സുനി ഓട്ടോറിക്ഷയിലെ യാത്രക്കാരിലൊരാളായിരുന്നു.ഗാന്ധിപുരം സ്വദേശി അയാനാണ് (19) കാറോടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി അപകട കാരണം പരിശോധിച്ച് വരികയാണ്. ഓട്ടോറിക്ഷ കത്താനിടയായ സാഹചര്യത്തെക്കുറിച്ച് ഫോറൻസിക് പരിശോധനയും നടത്തും.www.thenorthviewnews.in

Post a Comment