ചെന്നൈ: വേളാങ്കണ്ണിക്ക് പോയ നാല് മലയാളികൾക്ക് തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന മാരുതി ഈക്കോ, സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ രാജേഷ് ആർ. (33), ഷാജുനാഥ് ആർ.എഫ്.(32), രാഹുൽ ആർ.എസ്.(30), കല്ലയം സ്വദേശി ജയപ്രസാദ് (33) എന്നിവരാണ് മരിച്ചത്.. 

തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം തിരുത്തുറൈപൂണ്ടിയിൽ ഞായറാഴ്ച്‌ച രാവിലെയായിരുന്നു അപകടം. നാഗപട്ടണത്തുനിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസുമായാണ് മാരുതി ഈക്കോ കൂട്ടിയിടിച്ചത്. ഏഴുപേരായിരുന്നു മാരുതി ഈക്കോയിലുണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റ നെല്ലിമൂട് സ്വദേശി സുനിൽ (33), കഴിവൂർ സ്വദേശികളായ രജനീഷ് (44), സാബു (32) എന്നിവരെ തിരുത്തുറൈപൂണ്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് വീരയൂർ പോലീസ് അന്വേഷണം ആരംഭിച്ചു. www.thenorthviewnews.in 

Post a Comment

Previous Post Next Post