മലപ്പുറം: സാമൂഹിക പ്രവർത്തക കെ വി റാബിയ അന്തരിച്ചു. 59 വയസ്സായിരുന്നു. ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകർന്ന സാക്ഷരതാ പ്രവർത്തകയായ റാബിയയ്ക്ക് 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.2014-ൽ സംസ്ഥാന സർക്കാറിന്റെ 'വനിതാരത്നം' അവാർഡ് നേടി. "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്"എന്ന കൃതിയാണ് റാബിയയുടെ ആത്മകഥ. സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ആയിരുന്നു രാജ്യം റാബിയയെ ആദരിച്ചത്.നാഷണൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, യുഎൻ ഇന്റർനാഷണൽ അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. www.thenorthviewnews.in 

Post a Comment

Previous Post Next Post