അതിരപ്പിളളി: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റു. പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ് (67) പരിക്കേറ്റത്.ഈടിആർ എസ്‌റ്റേറ്റ് പരിസരത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അർദ്ധരാത്രി ലയത്തിന് സമീപത്തുള്ള റേഷൻ കടയിൽ നിന്നും അരി കഴിക്കാനെത്തിയ കാട്ടാനയുടെ ശബ്ദം കേട്ട് അന്നലക്ഷ്മി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്. 

Post a Comment

Previous Post Next Post