ദുബായ്: (www.thenorthviewnews.in) യു എ ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. 84.3875 ( ദിര്‍ഹം 22.9938 ) എന്ന നിലയിലായിരുന്നു ഇന്ന് രാവിലെ ആദ്യം വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം.

എന്നാല്‍ ഇന്ത്യന്‍ സമയം രാവിലെ 9.40-ന് 84.37 (ദിര്‍ഹം 22.98) എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു. ദിര്‍ഹം 22.99 നെതിരെ 84.38 എന്നതായിരുന്നു ഇതിന് മുന്‍പത്തെ എക്കാലത്തെയും താഴ്ന്ന നിലവാരം.

അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഏഷ്യന്‍ കറന്‍സികളെ സമ്മര്‍ദ്ദത്തിലാക്കുകയും ഇന്ത്യന്‍ ഓഹരികളില്‍ നിന്നുള്ള ഒഴുക്ക് പ്രാദേശിക കറന്‍സിയെ ബാധിക്കുകയും ചെയ്തതിനാലാണ് രൂപ തിരിച്ചടി നേരിട്ടത് എന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും ആര്‍ ബി ഐയുടെ ഇടപെടല്‍ ആണ് കറന്‍സിയുടെ കുത്തനെയുള്ള ഇടിവ് തടയാന്‍ സഹായിച്ചത്.

ഏഷ്യന്‍ കറന്‍സികള്‍ 0.1 ശതമാനത്തിനും 0.4 ശതമാനത്തിനും ഇടയില്‍ ദുര്‍ബലമായിരുന്നു. അതേസമയം ഡോളര്‍ സൂചിക 105 ല്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ചയിലേറെ ദിവസങ്ങളിലും രൂപ സമ്മര്‍ദ്ദം നേരിട്ടിരുന്നു. ആര്‍ബിഐയുടെ ഇടപെടലുകള്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം കുറയുന്നതിന് കാരണമായി എന്നാണ് വിലയിരുത്തല്‍. വിദേശ നിക്ഷേപകര്‍ നവംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചു.

ഇന്ത്യന്‍ ഇക്വിറ്റി സൂചികകളായ ബി എസ് ഇ സെന്‍സെക്‌സും നിഫ്റ്റി 50 ഉം തിങ്കളാഴ്ച നേരിയ തോതില്‍ ഇടിവ് നേരിട്ടു. സ്വര്‍ണവില കുറയുന്നതും ഡോളര്‍ കരുത്താര്‍ജിക്കുന്നതുമെല്ലാം രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്. യു എസ് തിരഞ്ഞെടുപ്പ് ആഗോള സാമ്ബത്തിക മാറ്റത്തിന്റെ ചാലകശക്തിയായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോളറിനെ ശക്തിപ്പെടുത്താനുള്ള പദ്ധതിയാകും ട്രംപ് ഒരുക്കുക.

ഇത് ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള മറ്റു കറന്‍സികളുടെ മൂല്യം ഇടിയാന്‍ കാരണമായേക്കും. അതേസമയം രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഏറ്റവും മികച്ച അവസരമാണ്. ഇന്നത്തെ നിലവാരം അനുസരിച്ച്‌ 1000 ദിര്‍ഹത്തിന് 22900 രൂപയ്ക്ക് അടുത്ത് നാട്ടില്‍ ലഭിക്കും. അധികം വൈകാതെ ഒരു ദിര്‍ഹം എന്നത് 23 രൂപ എന്ന നിലയിലേക്ക് എത്തിയേക്കും എന്നാണ് നിഗമനം.

അടുത്തിടെയായി ദിര്‍ഹവുമായുള്ള വിനിമയത്തില്‍ രൂപ കരുത്താര്‍ജിക്കുന്നേയില്ല. ഒരു ദിര്‍ഹത്തിന് 22.5 രൂപയില്‍ നിന്നാണ് 22.98 രൂപയിലേക്ക് ഇന്ത്യന്‍ കറന്‍സി കൂപ്പുകുത്തിയിരിക്കുന്നത്.

Post a Comment

أحدث أقدم