കോഴിക്കോട്: (www.thenorthviewnews.in) ജില്ലയിലെ പേരാമ്ബ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് എന്നിവിടങ്ങളില്‍ കടുവാ സാന്നിദ്ധ്യം സംശയിക്കുന്നതിനെ തുടര്‍ന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
കടുവയെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും എങ്കിലും എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഇ ബൈജുനാഥ് പറഞ്ഞു. പേരാമ്ബ്ര എസ്റ്റേറ്റില്‍ തൊഴിലാളികള്‍ അതിരാവിലെ തന്നെ ജോലിക്കെത്തുന്നവരാണ്. പുലര്കാലങ്ങളില് ജോലിയ്ക്ക് പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ സൂചിപ്പിച്ചു.
إرسال تعليق