ദിനൂർ:(www.thenorthviewnews.in)  റവന്യു ജില്ലാ സ്കൂൾ കലോത്സവം 26 മുതൽ 30 വരെ ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലോത്സവത്തിൻ്റെ പ്രചരണാർഥം സംഘടിപ്പിച്ച ഫ്ളാഷ് മോബ് സ്കൂളിൽ പ്രിൻസിപ്പാൾ പി വി ലീന, പ്രധാനാധ്യാപിക കെ സുബൈദ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വി  വി സുരേശൻ അധ്യക്ഷനായി. സുനിൽകുമാർ, നജീബ് കല്ലമ്പലം എന്നിവർ ഫണ്ട് കൈമാറി. സത്യൻ മാടക്കാൽ, സന്ദീപ്, വത്സൻ, പി വി മനുരാജ് എന്നിവർ സംസാരിച്ചു. റഷീദ് മൂപ്പൻ്റെകത്ത് സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.

ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിക്കുന്നു

Post a Comment

أحدث أقدم