ന്യൂഡല്‍ഹി: (www.thenorthviewnews.in)  വിവാഹ സമ്മർദ്ദത്തെ തുടർന്ന് പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടി കാമുകനും സുഹൃത്തുക്കളും. ഡല്‍ഹിയിലെ നാൻഗ്ലോയി സ്വദേശിയായ സോണിയാണ്(19) മരിച്ചത്.

സംഭവത്തില്‍ കാമുകനായ സഞ്ചു അക സലീമിനെയും ഒരു സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് മാസം ഗർഭിണിയായിരുന്ന പെണ്‍കുട്ടി വിവാഹത്തിനെ പ്രതിയെ നിരന്തരമായി പ്രേരിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, സോണിയോട് കുഞ്ഞിനെ നശിപ്പിച്ച്‌ കളയാൻ സലീം പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു.

മകള്‍ നിരന്തരമായി ഒരാളോട് ഫോണില്‍ സംസാരിക്കുന്നത് കണ്ടിട്ടുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ആരോടാണ് സംസാരിക്കുന്നതെന്ന് സോണിയോട് ചോദിച്ചപ്പോള്‍ പ്രേതമാണെന്നാണ് മറുപടി പറഞ്ഞതെന്നും അവർ വ്യക്തമാക്കി. വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തർക്കങ്ങള്‍ പതിവായിരുന്നു. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച സോണി വീട്ടില്‍ നിന്നും കുറച്ച്‌ സാധനങ്ങളുമായി സലീമിനെ കാണാനായി പോയിരുന്നു. എന്നാല്‍ യുവാവും രണ്ട് സഹായികളും ചേർന്ന് യുവതിയെ ഹരിയാനയിലെ റോഹ്താക്കിലേക്ക് കൊണ്ടുപോകുകയും കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നു.

സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന സോണിക്ക് ഇൻസ്റ്റഗ്രാം 6000 ഫോളോവേഴ്സുണ്ടായിരുന്നു. സലീമിനോടൊപ്പമുളള ചിത്രങ്ങളും വീഡിയോകളും പെണ്‍കുട്ടി പങ്കുവച്ചിട്ടുണ്ട്. യുവാവും സോണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി


Post a Comment

أحدث أقدم