കോഴിക്കോട്> (www.thenorthviewnews.in) കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിമതർക്കെതിരെ കൊലവിളിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
'സഹകരണ ബാങ്കിനെ ചില കോണ്‍ഗ്രസുകാർ ജീവിക്കാനുള്ള മാർഗമായി മാറ്റുകയാണ്. അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണംപിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ല. കോണ്‍ഗ്രസുതന്നെ അധികാരത്തില്‍വരും. പിന്നില്‍നിന്ന് കുത്തിയവരെ വെറുതേവിടില്ല. കണ്ണൂരിലെ സഹകരണ ബാങ്കുകള്‍ അടികൂടിയാണ് പിടിച്ചെടുത്തത്. എതിർക്കേണ്ടത് എതിർക്കണം, അടിക്കേണ്ടത് അടിക്കണം, കൊടുക്കേണ്ടത് കൊടുക്കണം. അതിനു മാത്രമേ വിലയുള്ളൂ'- സുധാകരൻ പറഞ്ഞു.
إرسال تعليق