തിരുവനന്തപുരം: കുളത്തൂരില്‍ ദേശീയപാതയില്‍ കാറിനുള്ളില്‍
പുരുഷന്റെ് മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട്കടവ് സ്വദേശി
ജോസഫ് പീറ്റർ ആണ് മരിച്ചത്.
ഇന്ന് രാവിലെ വഴിയാത്രക്കാരാണ് വഴിയരികില്‍ പാർക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതായി പോലീസിനെ അറിയിച്ചത്. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പിന്നീട് കാറിന്റെ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷിച്ചു. ഫോണില്‍ കിട്ടാത്തതിനെ തുടർന്ന് ഉടമയുടെ സഹോദരനെ കൊണ്ടുവന്നാണ് കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞത്.
പൗണ്ട്കടവ് സ്വദേശിയായ ജോസഫ് പീറ്ററാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളുടെ ഭാര്യയും മകനും വിദേശത്താണ്. മകള്‍ വിവാഹിതയായി മറ്റൊരു വീട്ടിലാണ് താമസം. തിരുവോണദിവസവും ഇയാളെ കണ്ടവരുണ്ട്. ഫോറൻസിക് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമേ ഇയാളുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു. തുമ്ബ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴക്കൂട്ടം അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി
إرسال تعليق