നെല്ലിക്കട്ട :(www.thenorthviewnews.in) എം.എസ്.എഫ് - ജി.സി.സി കെ.എം.സി.സി നെല്ലിക്കട്ട സംയുക്തമായി നടത്തിയ ബീക്കൺ വിദ്യാർത്ഥി സംഗമം മസ്‌ക്കറ്റ് കെ.എം.സി.സി കാസർകോട് മണ്ഡലം ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ നജീബ് മുഖ്യപ്രഭാഷണം നടത്തി എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്, മത്ര കെ.എം.സി.സി പ്രസിഡന്റ് നവാസ് ചെങ്കള, എൻ.എ അബ്ദുൽ ഖാദർ, മുഹമ്മദ് കുഞ്ഞി കെ.എം, ഇബ്രാഹിം നെല്ലിക്കട്ട, ഷാനിഫ് നെല്ലിക്കട്ട, അസ്ഫർ ചേരൂർ,സൈഫുദ്ധീൻ,ശരീഫ് പൈക്ക,അഷ്‌റഫ് സി.എം, മെഹ്‌റൂഫ് കെ.എം,കബീര്‍ മലബാർ,ഷഫീഖ് മലബാർ,അജ്മൽ പി.എം, സക്കറിയ,ഉമൈർ,കെ.സി സുലൈമാൻ,ജാബിർ കെ.എം, അബ്ദുള്ള പി.എ, അബ്ദുള്ള പി.കെ തുടങ്ങിയവർ സംബന്ധിച്ചു.

യോഗത്തിന് ശേഷം എം.എസ്.എഫ് നെല്ലിക്കട്ട ശാഖ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസി. ഷാനിഫ്, ജന.സെക്രട്ടറി. തൻസിൽ, ട്രഷറർ. ഖലീൽ,

വൈസ്.പ്രസി മുസമ്മിൽ,അർമാൻ റൈസ്,ഷമ്മാസ്  ജോ.സെക്രട്ടറി  അന്‍ഷീദ് മലബാർ, സിദ്ദിഖ്, ആബിദ്.

എം.എസ്.എഫിന്റെ മുമ്പോട്ടുള്ള മുഴുവൻ പ്രവർത്തനങ്ങൾക്കും ജി സി സി കെ എം സി സിയുടെ മുഴുവൻ പിന്തുണയും ഉണ്ടാവുമെന്ന് പ്രസിഡന്റ് അബൂബക്കർ പി.സിയും ജന.സെക്രട്ടറി ഹമീദ് ബി.എയും അറിയിച്ചു.

Post a Comment

Previous Post Next Post