മൊഗ്രാൽ പുത്തൂർ :(www.thenorthviewnews.in) കാസർകോട് മുതൽ കന്യാകുമാരി വരെ സൈക്കിൾ യാത്ര ചെയ്ത് തിരിച്ചെത്തിയ മൊഗ്രാൽ പുത്തൂർ അറഫാത്ത് നഗറിലെ ഷുജയയെയും ഹാഷിറിനെയും മധുരം നൽകി വാർഡ് മെമ്പർ നൗഫൽ പുത്തൂർ അഭിനന്ദിച്ചു.കോവിഡ് മഹാമാരിക്കിടയിലെ പ്രതികൂല സാഹചര്യങ്ങളെയും  കാലാവസ്ഥ വെല്ലുവിളികളെയും അതിജീവിച്ച്  ഇരുവരും  നടത്തിയ സൈക്കിൾ യാത്ര സാഹസികവും അഭിനന്ദനീയവുമാണെന്ന് നൗഫൽ പുത്തൂർ പറഞ്ഞു. ഒരാഴ്ച കൊണ്ടാണ് ഈ സുഹൃത്തുക്കൾ ദൗത്യം പൂർത്തികരിച്ചത്, സിദ്ധീഖ് കൊക്കടം _ സുമയ്യ എന്നിവരുടെ മകനാണ് ഫുട്ബോൾ താരം കൂടിയായ ഷുജ, ഹനീഫ് മടിക്കേരി - സുഹ്റ എന്നിവരുടെ മകനാണ് ഹാഷിർ.അനുദിനം കൂടിവരുന്ന പെട്രോൾ വിലക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഇവരുടെ സൈക്കിൾ യാത്ര. മാഹിൻ കുന്നിൽ, ഇർഫാൻ കുന്നിൽ, റഷീഷ് പോസ്റ്റ്, ഹസ്സൻ കൊക്കടം, ജൗഹർ മുണ്ടേക്ക, ഹനീഫ് മടിക്കേരി, സിദ്ധീക്ക് കൊക്കടം എന്നിവർ സംബന്ധിച്ചു,

Post a Comment

Previous Post Next Post