പൈക്ക :(www.thenorthviewnews.in) അറബ് വസന്താനന്തര സിറിയയിലെയും പശ്ചിമേഷ്യയിലെയും വൈദേശിക ഇടപെടൽ എന്ന വിഷയത്തിൽ കേരള കേന്ദ്ര സർവകലാശാലയിൽ നിന്നും പി.എച്ച്.ഡി നേടിയ ഡോ. മുഹമ്മദ് നൂറുദ്ദീൻ. പൈക്ക ബാലഡുക്കയിലെ ബദറുദ്ദീൻ ഹാജിയുടേയും ജമീലയുടേയും മകനാണ്. ഭാര്യ: ഡോ: ഹിസാന അബ്ദുൽ ഹമീദ്.നിലവിൽ ചെന്നൈ സവിത യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ അന്താരാഷ്ട്ര പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു.കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര പഠന രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദവും മാംഗ്ളൂറ് സെന്റ് അലോഷ്യസ് കോളേജിൽ നിന്ന് ബിരുദവും നേടി. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ, പിബിഎം ഇംഗ്ലീഷ് മീഡിയം സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കൂടിയാണ്.

Post a Comment