മൊഗ്രാൽ പുത്തൂർ:(www.thenorthviewnews.in) മൊഗ്രാൽ പുത്തൂർ വഴിയരികിൽ അവശനിലയിലായ ആളെ നാട്ടുകാരും ആരോഗ്യ പ്രവർത്തകരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റാവും. നല്ല അവശ നിലയിലേക്ക് നീങ്ങിയ ഇയാളുടെ ഓക്സിജൻ്റെ അളവും നന്നേ കുറവായിരുന്നു.കഴിഞ്ഞ ദിവസം കടവത്തായിരുന്നു സംഭവം. പലപ്പോഴും ഇവിടെ കാണാറുള്ള ഇയാൾക്ക് ബന്ധുക്കളാരും ഉള്ളതായി അറിവില്ല.കഴിഞ്ഞ ദിവസം ഇയാളെ ക്ഷീണിതനായി കണ്ടതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ സുന്ദരൻ, രഞ്ജിത്ത് എന്നിവർ സ്ഥലത്തെത്തി ഇയാളെ പരിശോധിച്ചു.സാമൂഹ്യ പ്രവർത്തകരായ മാഹിൻ കുന്നിൽ, മഹമ്മൂദ് എന്നിവർ ചേർന്ന് ലയൺസ് ക്ലബ്ബിൻ്റെ ആംബുലൻസ് സേവനം ലഭ്യമാക്കി. വീഗാൻസ് ക്ലബ്ബ് പ്രവർത്തകരടക്കം ചേർന്ന് ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ വെച്ച് കോവിഡ് ആൻറിജൻ പരിശോധിച്ചു.പരിശോധന ഫലം പോസിറ്റീവായിരുന്നു. ഓക്സിജൻ്റെ അളവും കുറഞ്ഞു വരികയായിരുന്നു, മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ വകുപ്പിൻ്റെ സമയോചിതമായ ഇടപെടൽ മൂലം വലിയ വ്യാപനമാണ് ഒഴിവായത്. വീഗാൻസ് ക്ലബ്ബ് പ്രവർത്തകർ പിന്നീട് പ്രദേശത്ത് അണു നശീകരണം നടത്തി

Post a Comment

Previous Post Next Post