തിരുവനന്തപുരം:(www.thenorthviewnews.in) എൽ.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ. യു.ഡി.എഫ് നേതാക്കൾ ആരും ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ല. കേരളത്തിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നും ചടങ്ങ് ടി.വിയിൽ കാണാമെന്നും എം.എം ഹസൻ പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ചടങ്ങ് മന്ത്രിമാർ മാത്രം ഉൾപ്പെടുത്തി ലളിതമായാണ് നടത്തേണ്ടത്. വെർച്വൽ ആയി മുഖ്യമന്ത്രി പറഞ്ഞതുപോലെ ചടങ്ങ് കാണാമെന്നും അദ്ദേഹം പറഞ്ഞു. 

ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്ത് 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നതിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് യുഡിഎഫ് തീരുമാനം. സംസ്ഥാനത്തെ ജനങ്ങൾക്ക് കോവിഡ്  നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തങ്ങൾക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടിൽ പെരുമാറുന്ന എൽഡിഎഫ് നയത്തിനെതിരെ പ്രധിഷേധം ശക്തമാണ്.

Post a Comment

Previous Post Next Post