തിരുവനന്തപുരം:(www.thenorthviewnews.in)  കെകെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് വിവരം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോൾ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച കെകെ ശൈലജ രാജ്യാന്തര തലത്തിൽ പോലും ശ്രദ്ധ നേടിയിരുന്നു. ഈ അവസരത്തിൽ ശൈലജയെ ഒഴിവാക്കുന്നത് വിവാദങ്ങൾക്ക് വഴിതെളിച്ചേക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കിയിരിക്കുകയാണ്. കെകെ ശൈലജയെ മാറ്റിനിർത്തുമെന്ന് ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിൽ ഒരു തീരുമാനം എടുക്കില്ലെന്ന് പിന്നീട് സൂചന ഉണ്ടായിരുന്നു.

മുഹമ്മദ് റിയാസ്, ആർ ബിന്ദു, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, വിഎൻ വാസവൻ എന്നിവരൊക്കെ മന്ത്രിസഭയിലെത്തും. എംബി രാജേഷിനെ സ്പീക്കർ ആയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post