തിരുവനന്തപുരം:(www.thenorthviewnews.in) കെ.കെ.ശൈലജയെ ഒഴിവാക്കി രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് ഇടതു സഹയാത്രികരടക്കമുള്ള പ്രമുഖർ രംഗത്ത്.
‘പെണ്ണിനെന്താ കുഴപ്പം’. നിയമസഭയെ കെ.കെ ശൈലജയുടെ തീപ്പൊരി പ്രസംഗത്തിലെ ഈ ഭാഗം കേരളത്തിലെ സ്ത്രീസമൂഹം ഏറ്റുപിടിച്ചതാണ്. ഇപ്പോൾ അതേ വാചകം ചൊല്ലി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ രംഗത്ത്. ടീച്ചറമ്മ ഇല്ലാത്ത മന്ത്രിസഭയെ അംഗീകരിക്കാനാകാതെ നിലപാട് വ്യക്തമാക്കി #bringbackshailajateacher #bringourshailajateacherback എന്നീ ഹാഷ്ടാഗുകളോടെ ക്യാമ്പയിന് ഇപ്പോൾ തുടക്കമിട്ടിരിക്കുകയാണ്. ഇതിൽ പങ്കാളികളാകുന്നത് സെലിബ്രിറ്റികൾ അടക്കമുള്ള പ്രമുഖരും.
റിമ കല്ലിങ്കലിന്റെ വാക്കുകൾ –
പെണ്ണിനെന്താ കുഴപ്പം..? റെക്കോർഡ് ഭൂരിപുക്ഷത്തോടെയുള്ള വിജയവും 5 വർഷത്തെ ലോകോത്തര ഭരണമികവിനും ഇല്ലാത്ത സ്ഥാനം സിപിഎമ്മിൽ പിന്നെ എന്തിനാണുള്ളത്? പാർട്ടിയുടെ ജനകീയ മുഖമായതിന്, കഠിനാധ്വാനത്തിന് കെ.കെ ശൈലജ ടീച്ചറിന് ഇത് അനിവാര്യമാണ്’.
രജിഷ വിജയൻ, ഗീതു മോഹൻദാസ്, രേവതി തുടങ്ങിയവരും നിലപാട് അറിയിച്ച് രംഗത്തെത്തി.

സിപിഎം തരുമാനം അതിന് മാറ്റം വരില്ല..
ReplyDeletePost a Comment