കോവിഡ് കാലത്തെ കരുണയുടെ മുഖം:
കാസർകോട്:(www.thenorthviewnews.in) കോവിഡ് രോഗം സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട റിട്ടേയ്ഡ് സി.ബി.ഐ ഉദ്യോഗസ്ഥൻ വിദ്യാനഗർ ഐ.ടി.ഐ റോഡിലെ പ്രഭാകരൻ നായരുടെ മൃത്ദേഹം മുളിയാർ കാനത്തൂരിലെ കുടുംബ വളപ്പിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുടുംബാംഗങ്ങളോടൊപ്പം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ സംസ്കരിച്ചു. കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട ഇരുന്നൂറിലധികം പേരുടെ അന്ത്യകർമ്മങ്ങളാണ് വൈറ്റ്ഗാർഡിൻ്റെ നേതൃത്വത്തിൽ നടത്തിയിറ്റുള്ളത്.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് അഷ്റഫ് എടനീരിൻറെ നേതൃത്വത്തിൽ വൈറ്റ്ഗാർഡ് കാസർകോട് മണ്ഡലം ക്യാപ്റ്റൻ അബൂബക്കർ കരുമാനം ചെങ്കള പഞ്ചായത്ത് ക്യാപ്റ്റൻ ഗഫൂർ ബേവിഞ്ച മുനിസിപ്പൽ സെക്രട്ടറി ബഷീർ കടവത്ത് ഫൈസൽ പൈച്ചു ചെർക്കള കിദാസ് ബേവിഞ്ച എന്നിവരാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
മുനിസിപ്പൽ കൗൺസിലർ മമ്മുചാലയെ കുടുംബാംഗങ്ങൾ വിവരം അറിയിച്ചതിനെ തുടർന്നാണ് വൈറ്റ്ഗാർഡ് അംഗങ്ങൾ കാരുണയുടെയും മാനവ സൗഹാർദ്ധത്തിൻറെയും സന്ദേശം പകർന്ന് ഒരിക്കൽ കൂടി മാതൃകയായത്.

Post a Comment