ഡൽഹി : (www.thenorthviewnews.in) രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. നേരിയ രോഗലക്ഷണളോടെയാണ് രാഹുലിന് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അടുത്തിടെയായി താനുമായി സമ്പർക്കം പുലർത്തിയവർ എല്ലാവിധ സുരക്ഷാ നടപടിക്രമങ്ങൾ പിന്തുടരുകയും സുരക്ഷാ മുന്‍കരുതലെടുക്കണമെന്നും രാഹുൽ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പരിചരണത്തിൽ കഴിയുകയാണ് മൻമോഹൻ സിങ്.

Post a Comment

Previous Post Next Post