ചേരങ്കൈ:(www.thenorthviewnews.in) കോവിഡ് രണ്ടാം തരംഗം വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൊറോണ മുൻകരുതലും ബോധവൽക്കരണവും ലക്ഷ്യമാക്കി കാസ്‌ക് ചേരങ്കൈ വിഡിയോ അവതരിപ്പിച്ചു. " സ്റ്റോപ്പ് സ്പ്രെഡിംഗ് "എന്ന് പേരിട്ടിരിക്കുന്ന വിഡിയോ കോവിഡ് പടരുന്നതിന്റെ സൂചനകളും സാമൂഹിക അകലത്തിന്റെ ആവശ്യകതയും കാണിച്ചു കൊടുക്കുന്നതായിരുന്നു.ഇതിനു മുന്പും "ശുചിത്വ മിഷൻ, ജാഗ്രതയോടെ കൊറോണക്കെതിരെ, തടയാം പകർച്ചവ്യാധികൾ" തുടങ്ങിയ ക്യാമ്പയിനുകളുമായി കാസ്ക് ചേരങ്കൈ മുന്നോട്ടുവന്നതും ശ്രദ്ധേയമായിരുന്നു.കൊറോണ നാടാകെ ഭീതി പടർത്തിയ ആദ്യ ഘട്ടത്തിൽ ഹെൽപ് ഡെസ്ക് വഴി കാസ്ക് പ്രവർത്തകർ വീട്ടു സാധനങ്ങളും മരുന്നുകളും എത്തിക്കുകയും നിർധനർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യുകയും ചെയ്തിരുന്നു.വീണ്ടും വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതും പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകേണ്ടതുണ്ടെന്നും കാസ്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Post a Comment