ആത്മ നിർഭർ ഭാരത് രാജ്യത്തിന്റെ മന്ത്രം; പ്രധാനമന്ത്രി
ന്യൂ ഡൽഹി :(www.thenorthviewnews.in) രാജ്യം കൊവിഡിന് എതിരായ ചെറുത്തുനിൽപ്പിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വച്ച് പ്രസംഗിക്കുകയായിിവരുന്നു അദ്ദേഹം. ഇച്ഛാശക്തിയിൽ പ്രതിസന്ധിയെ രാജ്യം മറികടക്കും. കൊവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരമർപ്പിച്ചു. സ്വശ്രയത്വം ദൃഡനിശ്ചയമാക്കിയിരിക്കുകയാണ് രാജ്യം. കൂടാതെ ചൈനയ്ക്ക് പരോക്ഷമായ മുന്നറിയിപ്പ് പ്രധാനമന്ത്രി നൽകി. ആത്മ നിർഭർ ഭാരത് രാജ്യത്തെ 130 കോടി ജനങ്ങളുടെ മന്ത്രമെന്നും മോദി.
വെട്ടിപ്പിടിക്കൽ രാജ്യം ചെറുത്തുതോൽപ്പിച്ചു. നമ്മൾ തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ്. ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വരുന്നു. രാജ്യം സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയാണെന്നും മോദി. നൈപുണ്യ വികസനം ഉറപ്പാക്കണം. ടൂറിസം മേഖലയ്ക്ക് അനന്തമായ സാധ്യതകളുണ്ട്. ഗതാഗത മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും മോദി പറഞ്ഞു. കാർഷിക മേഖലയിൽ മുന്നേറ്റം അനിവാര്യമാണ്. ലക്ഷ്യം മേക്ക് ഫോർ വേൾഡ്. കാർഷിക മേഖലയിലും മുന്നേറ്റം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാഠിന്യമുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നത്. കുട്ടികളെ ചെങ്കോട്ടക്ക് മുൻപിൽ കാണാൻ സാധിക്കുന്നില്ലെന്നും കൊവിഡ് എല്ലാം തടഞ്ഞുവെന്നും മോദി. സ്വാതന്ത്ര്യത്തിനായി പോരാടിയവരെ കുറിച്ച് ഓർമിക്കാം. സൈനിക വിഭാഗങ്ങൾക്ക് കൃതജ്ഞത അറിയിക്കാമെന്നും മോദി പറഞ്ഞു.
Post a Comment