കോവിഡ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ഉദുമ :(www.thenorthviewnews.in) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉദുമ കോട്ടിക്കുളം ജുമാ മസ്ജിദിന് സമീപം പിഎം മൻസിലിലെ ബീഫാത്തിമ (85) യാണ് കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ മരിച്ചത്. കോവിഡ് ബാധിച്ച്16 ദിവസം മുമ്പാണ് നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു പോയത്. വ്യാഴാഴ്ച യടക്കം രണ്ട് പ്രാവശ്യം നടത്തിയ പരി ശോധനയിലും പോസ്റ്റീവായിരുന്നു.
ഭർത്താവ്: പരേതനായ പാക്യാര മുഹമ്മദ് കുഞ്ഞി.
മക്കൾ: മൂസ,അബ്ദുൽ സലാം. ഖദീജ, ആമിന, സുഹറ.
മരുമക്കൾ: ഷെരീഫ് , അബ്ദുള്ള (ഇരുവരും ബേക്കൽ.) ഉബൈദ് (കളനാട് ) കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു .

Post a Comment