ഡ്രൈവര്‍ക്ക് കോവിഡ്;രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ക്വാറന്റൈനില്‍
കാസർകോട്: (www.thenorthviewnews.in) രാജ്മോഹൻ ഉണ്ണിത്താൻ എംപി കൊവിഡ് ക്വാറന്‍റീനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഡ്രൈവർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംപിയുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും മുൻകരുതൽ എന്ന നിലയിൽ ക്വാറന്‍റീനില്‍ പോകുകയായിരുന്നു. കാസർകോട്ടെ എംപി ഓഫീസും അടച്ചു. അടുത്ത പത്ത് ദിവസത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയത് കൊവിഡിലെ ഏറ്റവും വലിയ പ്രതിദിന വർധനയാണ്. 64,399 പേർക്കാണ് ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതൊടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 21 ലക്ഷം കടന്നു.

Post a Comment