രാജ്യത്ത് കോവിഡ് ബാധിതർ 21 ലക്ഷം പിന്നിട്ടു; മരണം 43500
ന്യൂ ഡൽഹി :(www.thenorthviewnews.in) രാജ്യത്ത് കോവിഡ് ബാധിതർ 21 ലക്ഷം പിന്നിട്ടു. മരണം 43500 ന് അടുത്തെത്തി. മഹാരാഷ്ട്രയിലും ആന്ധ്ര പ്രദേശിലുമാണ് രോഗബാധിതര്‍ കൂടുതല്‍. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. രാജ്യത്തെ 8 സംസ്ഥാനങ്ങളിലെ 13 ജില്ലകളിലാണ് കോവിഡ് രോഗികളിലെ ഏകദേശം ഒമ്പത് ശതമാനവും മരണത്തിലെ പതിനാല് ശതമാനവും ഉള്ളത്. ആലപ്പുഴയും തിരുവനന്തപുരവും ഈ പട്ടികയിലുണ്ട്. സംസ്ഥാനങ്ങളുടെ കണക്ക് പ്രകാരം പ്രതിദിന രോഗബാധിതർ ഇന്നും 60,000 മുകളിൽ പോയേക്കും. മഹാരാഷ്ട്രയിൽ 12,822 പുതിയ കേസുകൾ സ്ഥിരീകരിച്ചു. രോഗബാധിതർ 5,03,084 ആയി. ആന്ധ്രയിൽ 10,080 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കേസ് 2.17 ലക്ഷമായി. മരണം 2000 ലേക്ക് അടുത്തു. കർണാടക, തമിഴ്നാട്, ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെല്ലാം രോഗബാധ രൂക്ഷമായി തുടരുകയാണ്. ഡൽഹിയിൽ കോവിഡ് ബാധിതർ 1,44,127 ആയി.
കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്വാൾ ഡൽഹി എയിംസിൽ ചികിത്സയിലാണ്. നേരത്തെ കോവിഡിനെ തുരത്താൻ ഭാഭിജി പപ്പടം സഹായിക്കുമെന്ന അര്‍ജുന്‍ റാം മേഘ്‌വാളിന്‍റെ പ്രസ്താവന വിവാദമായിരുന്നു. അതേസമയം കോവിഡ് ഫലം നെഗറ്റീവ് ആയതായി നടൻ അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു.

Post a Comment