സംസ്ഥാനത്ത് കാസർകോട്ടടക്കം 3 കോവിഡ് മരണം കൂടി




കാസർകോട്: (www.thenorthviewnews.in) സംസ്ഥാനത്ത് കാസർകോട്ടടക്കം 3 കോവിഡ് മരണം കൂടി . കാസർകോട്  ചെങ്കള പന്നിപ്പാറയിലെ അസെസ് ഡിസൂസ (സ്ത്രീ 80), കാലടി കൊല്ലകോട് സ്വദേശി മേരിക്കുട്ടി പാപ്പച്ചൻ (77) ,. രാമനാട്ടുകര സ്വദേശി രാധാകൃഷ്ണ  എന്നിവരാണ് മരണപ്പെട്ടത്.

എറണാകുളത്ത് കാലടി കൊല്ലകോട് സ്വദേശി മേരിക്കുട്ടി പാപ്പച്ചൻ. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചു.

രാമനാട്ടുകര സ്വദേശി രാധാകൃഷ്ണ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മരിച്ചത്

ജില്ലയിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു
ചെങ്കള പന്നിപ്പാറയിലെ അസെസ് ഡിസൂസ അസുഖം കാരണം വെള്ളിയാഴ്ച്ചയാണ് ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശനിയാഴ്ച്ച ഇവർ മരണപ്പെടുകയായിരുന്നു പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post